അബുദാബി: യുഎഇ പാസ് സുരക്ഷിതമല്ലെന്ന തരത്തില്‍ ചില സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശനിയാഴ്ച നിരസിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) രംഗത്തെത്തി. എക്‌സ് അക്കൗണ്ടിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. യുഎഇ പാസ് വളരെ സുരക്ഷിതമാണെന്നും അതോറിറ്റി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
അതേസമയം യുഎഇ പാസുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയിപ്പുകള്‍ അല്ലെങ്കില്‍ ലോഗിന്‍ അഭ്യര്‍ത്ഥനകള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഇടയില്‍ ഔദ്യോഗിക രേഖകളുടെ ഒരു ശ്രേണി അപ്ലോഡ് ചെയ്യാനും പരിശോധിക്കാനും പങ്കിടാനും ഉപയോഗിക്കുന്നതാണ് യുഎഇ പാസ് ആപ്പ്.
