എക്‌സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല; അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല

1q 65

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. ശിക്ഷാ കാലാവധി ഇന്ന് അവസാനിച്ചെങ്കിലും എക്‌സിറ്റ് ഉത്തരവ് ഇന്ന് ലഭിച്ചില്ല. കൊലപാതക്കേസില്‍ തടവുശിക്ഷ അവസാനിച്ച ഇന്ന് തന്നെ എക്‌സിറ്റ് വീസ നേടി റഹീമിനെ നാട്ടിലെത്തിക്കാനായിരുന്നു മോചന സമിതിയുടെ ശ്രമം. എന്നാല്‍ ഈ നീക്കം നടന്നില്ല. നാളെയെങ്കിലും ഉത്തരവ് സമ്പാദിക്കാനുള്ള കഠിനശ്രമത്തിലാണ് സമിതി ഭാരവാഹികള്‍.

വരാനിരിക്കുന്ന ബലിപെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീമിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ നീക്കങ്ങളാണ് റിയാദില്‍ പുരോഗമിക്കുന്നത്. എന്നാല്‍ നാളെയും എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ പെരുന്നാള്‍ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ശിക്ഷാകാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ റഹീമിനെ ഫൈനല്‍ എക്‌സിറ്റ് കാത്തിരിക്കുന്നവര്‍ക്കായുള്ള പ്രത്യേക തടവുകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ നിന്നായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താല്‍ക്കാലിക പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് നിലവില്‍ എക്‌സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ അനുമതിപത്രം ലഭിച്ചാല്‍ റഹീമിന് ഉടന്‍ തന്നെ നാട്ടിലേക്ക് വിമാനം കയറാനാകും.

2006 ഡിസംബര്‍ 24നാണ് സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാവുന്നത്. ദയാധനം സമാഹരിച്ച് ഇന്ത്യന്‍ എംബസി വഴി നേരത്തെ റിയാദ് കോടതിയില്‍ അടച്ചതിന് പിന്നാലെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. അവസാനിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The release of Abdul Rahim, from Saudi prison delayed. Although his sentence ended today, the exit order was not received today. The release committee was trying to get Rahim an exit visa today, after his sentence in the murder case ended, and bring him home.

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading