ഖത്തര്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവൃത്തി സമയവും ബന്ധപ്പെടാനുള്ള നമ്പറുകളും

1q 70

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ ഓഫീസുകളുടെ പ്രവൃത്തി സമയവും ബന്ധപ്പെടാനുള്ള നമ്പറുകളും പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിലെ ഏകീകൃത സേവന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും ഔദ്യോഗിക പ്രവൃത്തി സമയമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.

മിക്ക ഓഫീസുകളും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ പ്രവര്‍ത്തിക്കും, അതേസമയം ചില ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ ചെറിയ വ്യത്യാസമുണ്ട്.

മിസൈമീര്‍ – രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ – 2350888
ഷഹാനിയ – രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ – 2352888
റയ്യാന്‍ – രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ – 2350333
ഉമ്മ സെനീം – രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ – 2351151
അല്‍ വക്ര – രാവിലെ 7 മുതല്‍ 12:30 വരെ – 2351055
ഉമ്മു സലാല്‍ – രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ – 2351842
അല്‍ ഷമാല്‍ – രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ – 2351900
അല്‍ ഖോര്‍ – രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ – 2351299
എച്ച്എംസി – രാവിലെ 7 മുതല്‍ 12:30 വരെ – 2350377

പേള്‍ സര്‍വീസ് സെന്റര്‍ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും സൂഖ് വാഖിഫ് സെന്ററിന്റെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും ആയിരിക്കും. 2340444, 2340608 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Interior, MoI, announced the official working hours and contact numbers for its service centres and offices operating under the Unified Services Department at the General Directorate of Passports.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading