ഗൂഗിള്‍ പേയിലെ പുതിയ ഫീച്ചര്‍..’പോക്കറ്റ് മണി’യെ പേടിക്കേണ്ടതുണ്ടോ? പ്രചരിക്കുന്നതില്‍ സത്യമെന്ത്?

1

യുപിഐ പേമെന്റ് ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ പേ. ഈ അടുത്തിടെയാണ് ഗൂഗിള്‍ പേയില്‍ ‘പോക്കറ്റ് മണി’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കുട്ടികളെ സുരക്ഷിതമായി എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് ‘പോക്കറ്റ് മണി’ ഫീച്ചര്‍. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികള്‍ക്ക് പണം ചെലവഴിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികള്‍ പണം ദുരുപയോഗം ചെയ്യുമോ എന്ന പേടിയില്ലാതെ തന്നെ അവര്‍ക്ക് ഡിജിറ്റല്‍ പോക്കറ്റ് മണി നല്‍കാന്‍ ഇത് സഹായിക്കും. എന്നാല്‍ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് തട്ടിപ്പാണെന്ന തരത്തില്‍ വാട്‌സാപ്പില്‍ ഓഡിയോ സഹിതം പ്രചരിക്കുന്നുണ്ട്

പോക്കറ്റ് മണി ഐക്കണില്‍ ടാപ് ചെയ്തതതുവഴി 10,000 രൂപയോളം നഷ്ടമായെന്നും അതിനാല്‍ ഗൂഗിള്‍ പേ ഡിലീറ്റ് ചെയ്യണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഭീം പേമെന്റ് ആപ്പില്‍ ‘യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍’ എന്ന സംവിധാനത്തിനെ അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ പേ പോക്കറ്റ് മണി എന്ന ഫീച്ചര്‍ എത്തിച്ചത്. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാട് നടത്താനാവുന്ന ഫീച്ചര്‍ ആണിത്.

എന്താണ് പോക്കറ്റ് മണി ഫീച്ചര്‍?

യുപിഐ സര്‍ക്കിള്‍ എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ അക്കൗണ്ട് ഉപയോഗിച്ച് പണമടയ്ക്കാന്‍ മറ്റൊരാള്‍ക്ക് കുട്ടിക്കോ ഡിപ്പന്‍ഡന്റിനോ അനുവാദം നല്‍കുന്ന രീതിയാണിത്. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കുട്ടിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. രക്ഷിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുന്നത്. ഒരു രക്ഷിതാവിന് അഞ്ച് സെക്കന്‍ഡറി ഉപയോക്താക്കളെ കുട്ടികള്‍, കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ സഹായികളേയോ ചേര്‍ക്കാം. കുട്ടിക്ക് സ്മാര്‍ട്ട്‌ഫോണും ഗൂഗിള്‍ പേ ആപ്പും ഉണ്ടായിരിക്കണം.

മറ്റൊരാള്‍ക്ക് എത്ര തുക വരെ ചെലവാക്കാം എന്നും അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. പ്രധാനമായും കുട്ടികള്‍ക്കാണ് ഇത് ഉപകാരപ്പെടുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികളെ രക്ഷിതാവിനു യുപിഐ സര്‍ക്കിളില്‍ ബന്ധിപ്പിക്കാന്‍ കഴിയും. പേയ്‌മെന്റ് റിക്വസ്റ്റ് ലഭിക്കുന്നതിനനുസരിച്ച് അക്കൗണ്ട് ഉടമയ്ക്ക് പിന്‍ ടൈപ് ചെയ്ത് നല്‍കി ഇടപാട് നടത്താന്‍ കഴിയും. ഒരു തവണ പരമാവധി 5,000 വരെ മാത്രമേ ഇങ്ങനെ അയക്കാന്‍ കഴിയൂ.

രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ചിലവുകള്‍ നിയന്ത്രിക്കാന്‍ രണ്ട് മോഡുകള്‍ തിരഞ്ഞെടുക്കാം. പ്രതിമാസ പരിധി 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ തുകയ്ക്കുള്ളില്‍ രക്ഷിതാവിന്റെ ഓരോ തവണത്തെയും അനുമതിയില്ലാതെ കുട്ടിക്ക് പണമടയ്ക്കാം. ഇത് ഒരു പ്രീപെയ്ഡ് അലവന്‍സ് പോലെ പ്രവര്‍ത്തിക്കും. ഇതിന് പകരം കുട്ടി നടത്തുന്ന ഓരോ പെയ്മെന്റിനും രക്ഷിതാവിന്റെ ഫോണില്‍ റിക്വസ്റ്റ് വരും. രക്ഷിതാവ് അത് അംഗീകരിച്ചാല്‍ മാത്രമേ പണം കൈമാറൂ. ബാങ്കിംഗ് നിയമങ്ങള്‍ പാലിക്കുന്നതിനായി, സെക്കന്‍ഡറി ഉപയോക്താവിന്റെ വിവരങ്ങള്‍ രക്ഷിതാവ് സ്ഥിരീകരിക്കണം. കുട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഇതിനായി നല്‍കേണ്ടതുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
What is Pocket Money in Google Pay? Google Pay has introduced Pocket Money on UPI Circle, allowing users to help friends and family make UPI payments without requiring them to have a bank account.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading