ദോഹ: ഖത്തറില്‍ സ്‌കൂള്‍ അഡ്മിഷന്‍ നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും, ഡോക്യുമെന്റേഷന്‍ ആവശ്യകതകള്‍ വ്യക്തമാക്കുന്നതിനും, ചില വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ പ്രക്രിയ ലഘൂകരിക്കുന്നതിനുമായാണ് പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്.
രാജ്യത്തുടനീളമുള്ള എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും ബന്ധപ്പെട്ട അധികൃതരും പങ്കെടുത്ത പത്രസമ്മേളനത്തിലാണ് മന്ത്രാലയം പ്രഖ്യാപനങ്ങള്‍ നടത്തിയത്. പുതിയ തീരുമാന പ്രകാരം, വിസിറ്റ് വിസയില്‍ ഖത്തറില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തെ സമയം അനുവദിക്കും, കൂടാതെ രണ്ട് മാസം കൂടി സമയം നീട്ടാനുമുള്ള ഓപ്ഷനും ലഭിക്കും.
പുതുതായി രാജ്യത്ത് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അംഗീകൃത പ്രായ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ, സ്‌കൂളിലെ പ്രവേശന പരീക്ഷ വിജയിച്ചാല്‍, അവരുടെ ഏറ്റവും പുതിയ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ പ്രവേശനത്തിന് പരിഗണിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ലാതെ എത്തുന്ന മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ അറ്റസ്റ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും രണ്ട് മാസത്തെ ഗ്രേസ് പിരീഡ് നല്‍കും. രാജ്യത്ത് വൈകല്യവും പഠന ബുദ്ധിമുട്ടുകളും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള പരമാവധി പ്രായവും ഉയര്‍ത്തി.
പ്രീ സ്‌കൂള്‍ മുതല്‍ ഗ്രേഡ് നാല് വരെയുള്ള അഡ്മിഷന്‍ ലഭിക്കുന്നതിന് പരമാവധി പ്രായപരിധി ഒരു വര്‍ഷവും ഡ്രേഡ് 5 മുതല്‍ 12 വരെയുള്ളവര്‍ക്ക് രണ്ട് വര്‍ഷവുമായി ഉയര്‍ത്തി. പത്താം ക്ലാസിലേക്കുള്ള പരമാവധി പ്രായപരിധി 18 വയസ്സ്, 11 മാസം, 29 ദിവസവുമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Education and Higher Education announces updates to student admission procedures. students entering Qatar on visit visas will be granted a two-month period to complete their residency procedures, with the option of a further two month extension. And has raised the maximum admission age limit for students with disabilities and learning difficulties to be permitted to enroll in schools in Qatar.
