ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നത് ഇങ്ങനെ

1q 15

ദോഹ: ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ആവശ്യകതകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ വിശദമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് സാധുതയുള്ള ഖത്തര്‍ ഐഡി, റസിഡന്റ് പെര്‍മിറ്റ് കൈവശമുള്ളവര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.

ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ സാധുവായ ഒരു തിരിച്ചറിയല്‍ രേഖ, ഒരു ഫോട്ടോ സമര്‍പ്പിക്കണം, കാഴ്ച,ആരോഗ്യം എന്നിവയ്ക്കുള്ള വൈദ്യപരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് (ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്), സാധുവായ റസിഡന്റ് പെര്‍മിറ്റും ഹാജരാക്കണം.

കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവര്‍ക്ക് ലൈറ്റ് വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, വൈകല്യമുള്ളവര്‍ എന്നിവയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹെവി, മെഷിനറി, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ മറ്റ് വാഹന വിഭാഗങ്ങള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സിന് കുറഞ്ഞ പ്രായം 21 വയസ്സാണ്.

ലൈസന്‍സിന് യോഗ്യത നേടുന്നതിന് അപേക്ഷകര്‍ രാജ്യത്തെ ഒരു അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്ന് തിയറി, പ്രാക്ടിക്കല്‍ ഡ്രൈവിംഗ് പരീക്ഷകളില്‍ വിജയിക്കുകയും വേണം. ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഡ്രൈവിംഗ് സ്‌കൂളിലെ ട്രാഫിക് ഓഫീസ് സന്ദര്‍ശിച്ചോ മെട്രാഷ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങളിലൂടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്‌വഴിയോ ലൈസന്‍സ് നേടാന്‍ കഴിയും.
സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar’s Ministry of Interior has outlined the procedures and requirements for obtaining a driving licence, including a valid Qatar ID, residency permit, medical fitness certificate, and successful completion of theory and practical tests at an approved driving school. Applicants must be at least 18 for light vehicles and 21 for heavy categories. The guidelines emphasize road safety and warn of strict action against unlicensed driving.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading