ദോഹ: ഖത്തറിലെ വിവിധയിടങ്ങളിൽ നാളെ, ഏപ്രിൽ 5, ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ചില സ്ഥലങ്ങളിൽ അതിരാവിലെ ഇടിമിന്നലോടുകൂടിയ മഴയും രാത്രിയിൽ താരതമ്യേന തണുപ്പുള്ളതുമായ കാലാവസ്ഥ ആയിരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
ദോഹയിൽ താപനില 22°C നും 28°C നും ഇടയിൽ ആയിരിക്കും. ദുഖാൻ, മിസൈദ്, അൽ വക്ര, അൽ ഖോർ, അൽ റുവൈസ്, അബു സമ്ര എന്നിവയുൾപ്പെടെ മറ്റ് പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 18 നോട്ട് വരെ വേഗതയിൽ കാറ്റ് വീശുകയും തിരമാലകൾ ചിലപ്പോൾ 8 അടി വരെ ഉയരുകയും ചെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
