ദോഹ: രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകള്‍ 2025/2026 അധ്യയന വര്‍ഷത്തിലെ രണ്ടാം സെമസ്റ്ററിലേക്കുള്ള മിഡ് ടേം പരീക്ഷകള്‍ ഏപ്രില്‍ 12 ഞായറാഴ്ച ആരംഭിക്കും. ഏപ്രില്‍ 20 വരെ പരീക്ഷകള്‍ നടക്കും. രണ്ടാം സെമസ്റ്ററിലെ ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള (പകല്‍ സമയം) മിഡ്-ടേം പരീക്ഷകളുടെ തീയതി ഭേദഗതി ചെയ്ത് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 7 വരെ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 12 മുതല്‍ ഏപ്രില്‍ 21 വരെ നിശ്ചയിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച് അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 2025-2026 അധ്യയന വര്‍ഷത്തെ വാര്‍ഷിക കലണ്ടര്‍ അനുസരിച്ച്, ഈ വര്‍ഷത്തെ രണ്ടാം സെമസ്റ്ററിലെ അവസാന ടേം പരീക്ഷകള്‍ ജൂണ്‍ 4 മുതല്‍ ജൂണ്‍ 16 വരെ ആയിരിക്കും. സ്‌കൂള്‍ ജീവനക്കാരുടെ അധ്യയന വര്‍ഷത്തിലെ അവധി ജൂണ്‍ 28 ന് ആരംഭിച്ച് ഓഗസ്റ്റ് 28 ന് അവസാനിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar has rescheduled mid-term exams for government and private schools in the second semester of the 2025–2026 academic year to run from April 12 to April 20. The change was made due to recent regional tensions, replacing earlier dates in late March and early April. Final exams are set for June 4–16, with school staff holidays starting June 28.
