ദോഹ: ഖത്തറില്‍ നിയമവിരുദ്ധമായി മലിന ജലം ഒഴുക്കിയതിന് കമ്പനിക്കെതിരെ നടപടിയുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. അല്‍ മസ്രൂഅ പ്രദേശത്ത് നിയമവിരുദ്ധമായി സംസ്‌കരിച്ച മലിനജലം ഒഴുക്കിവിട്ടതിനാണ് നടപടി. നിയമലംഘനം നടത്തിയ കമ്പനിക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കമ്പനിയുടെ വിവരങ്ങള്‍ ലഭ്യമല്ല.
ഇത്തരം ലംഘനങ്ങള്‍ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി മലിനീകരണം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ഉടന്‍ 16066 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
