ദോഹ: ഖത്തറിലെ വിവധ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നതായി അഷ്ഗാല്‍, പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണല്‍ – നാളെ, ഏപ്രില്‍ 3 വെള്ളിയാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് മെസൈദ് റോഡില്‍ നിന്ന് ഇ-റിംഗ് റോഡിലേക്ക് വരുന്ന മെസൈദ് ഇന്റര്‍ചേഞ്ച് ടണല്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗല്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ രാവിലെ 10:00 വരെയും ഏപ്രില്‍ 4 ശനിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ രാവിലെ 7:00 വരെയുമാണ് ടണല്‍ അടച്ചിടുക. അത്യാവശ്യ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.
ഉം ഗാരന്‍ ഇന്റര്‍ചേഞ്ച് – നാളെ, ഏപ്രില്‍ 2 വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മണിമുതല്‍ ക്ക് ഏപ്രില്‍ 8 ബുധനാഴ്ച വരെ 7 ദിവസത്തേക്ക് ഉം ഗാരന്‍ ഇന്റര്‍ചേഞ്ചിനും എക്‌സിറ്റ് 24 നും ഇടയിലുള്ള വെയ്റ്റ് ബ്രിഡ്ജ് സ്റ്റേഷന്റെ ആക്‌സസ് റോഡ് താല്‍ക്കാലികമായി അടച്ചിടും. സ്‌നേ ലെഹ്‌മൈദിയിലേക്കുള്ള ആക്‌സസ് റോഡിന്റെ അസ്ഫാല്‍റ്റ് പേവിംഗും റോഡ് മാര്‍ക്കിംഗ് ജോലികളും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടല്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
