ദോഹ: ഖത്തറില്‍ ഫോര്‍ഡ്, ലിങ്കണ്‍, മെഴ്സിഡസ് ബെന്‍സ് വാഹനങ്ങളുടെ ചില മോഡലുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചു. ഫോര്‍ഡ്, ലിങ്കണ്‍ എന്നിവയുടെ ഖത്തറിലെ ഡീലറായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് 2015, 2016 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഫോര്‍ഡ് ടോറസ്, ഫ്‌ലെക്സ്, എക്സ്പ്ലോറര്‍, മുസ്താങ്, ഫ്യൂഷന്‍, ലിങ്കണ്‍ MKT,MKZ എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്. വാഹനം റിവേഴ്സ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ഡിസ്പ്ലേ സ്‌ക്രീനില്‍ വികലമായതോ ആയ ചിത്രം ദൃശ്യമാകാനുള്ള സാധ്യത കണക്കിലെടുത്താണ് തിരിച്ചുവിളിക്കല്‍.
മെഴ്സിഡസ് ബെന്‍സിന്റെ ഖത്തറിലെ ഡീലറായ നാസര്‍ ബിന്‍ ഖാലിദ് ആന്‍ഡ് സണ്‍സ് ഓട്ടോമൊബൈല്‍സുമായി ബെന്‍സ് വി-ക്ലാസ് 2026 മോഡലുകളാണ് മന്ത്രാലയം തിരിച്ചുവിളിക്കുന്നത്. പിന്‍സീറ്റ് മോണിറ്ററിംഗ് കണ്‍ട്രോള്‍ യൂണിറ്റിലെ സോഫ്റ്റ്വെയര്‍ നിലവിലെ പ്രൊഡക്ഷന്‍ സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍, കുറഞ്ഞ വോള്‍ട്ടേജ് മൂലമുണ്ടാകുന്ന തകരാറിന് കാരണമായേക്കാം, ഇതിനെ തുടര്‍ന്നാണ് തിരിച്ചുവിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
