ദോഹ: ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ വീണ്ടും ലേലം സംഘടിപ്പിക്കുന്നു. കാറുകള്‍, ഹെവി ഉപകരണങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് മൂവബിള്‍ വസ്തുക്കള്‍, ലൈസന്‍സ് പ്ലേറ്റുകള്‍ എന്നിവയാണ് ലേലത്തിനുള്ളത്.
ഈ വരുന്ന ഏപ്രില്‍ 5, ഞയറാഴ്ച വാഹന ലേലം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുറഞ്ഞ വിലയില്‍ ആഡംബര വാഹനങ്ങള്‍ ലേലത്തില്‍ പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ഏപ്രില്‍ 5 ഞായറാഴ്ച രാത്രി 8:30 മുതല്‍ 10:30 വരെ കോര്‍ട്ട്‌സ് ലേലം നടക്കുമെന്ന് ജുഡീഷ്യല്‍ ലേല വകുപ്പ് അറിയിച്ചു. കോര്‍ട്ട് ലേലത്തിന്റെ ഔദ്യോഗിക ആപ്പിലൂടെയാണ് ലേലം നടത്തുക. ടൊയോട്ടാ, ഹ്യൂണ്ടായ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ലേലത്തിനുണ്ട്. ഏപ്രില്‍ 5ന് രാവിലെ 9.30 മുതല്‍ 11.00 AM വരെ റിസല്‍ എസ്‌റ്റേറ്റ് ലേലവും ആപ്പില്‍ നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
