ദോഹ: ഖത്തറിലെ കത്താറയില്‍ പുതുപുത്തന്‍ ദൃശ്യാനുഭവം എത്തുന്നു. ഫാമിലികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഹോട്ട് വീല്‍സ് സ്പീഡ് സിറ്റി’ മാര്‍ച്ച് 30 മുതല്‍ മെയ് 2 വരെ കത്താറ സൗത്ത് പാര്‍ക്കിംഗില്‍ നടക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ അറിയിച്ചു.
ലൈവ് എന്റര്‍ടെയ്ന്‍മെന്റും തീം റീട്ടെയില്‍ പോപ്പ്-അപ്പുകളും പരിപാടിയുടെ ഭാഗമാകും. സ്പീഡ് റഷ്, ലൂപ്പ് ലാന്‍ഡ്, ടര്‍ബോ ട്രാക്കുകള്‍, കാര്‍ട്ട് അരീന, ഫ്യൂവല്‍ കഫേ, സെന്‍ട്രല്‍ പ്ലാസ, സോവന്‍ വീല്‍സ്, ലിറ്റില്‍ വീല്‍സ്, ഫ്യൂവല്‍ & ഫ്യൂലറുകള്‍, സ്റ്റണ്ട് ഷോ,പ്രിസിഷന്‍ ഡ്രിഫ്റ്റുകള്‍, സോറിംഗ് ജമ്പുകള്‍, എന്നിവ പരിപാടിക്ക് ആവേശമാകും.
നാല് വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം.പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെയും പരിപാടി നടക്കും.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അനുയോജ്യമായ ടിക്കറ്റുകള്‍ എടുക്കാം. പൊതു പ്രവേശന നിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ 35 റിയാലും വാരാന്ത്യങ്ങളില്‍ 50 റിയാലുമാണ്. ഗസ്റ്റ് ഉള്‍പ്പെടെ ഫാമിലികള്‍ക്ക് ഒരു കോംപ്ലിമെന്ററി ടിക്കറ്റ് ഉള്‍പ്പെടെ 140 റിയാലും വാരാന്ത്യങ്ങളില്‍ 200 റിയാലുമാണ് നിരക്ക്. virgin megastore, Platinumlist, Q tickets എന്നിവയിലൂടെ ടിക്കറ്റ് വാങ്ങാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
