ദോഹ: ഖത്തറിന് നേരെ വീണ്ടും ഇറാന്റെ ഡ്രോണാക്രമണം. ഇറാനില്‍ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കി ഇന്ന്, മാര്‍ച്ച് 29, ഞായറാഴ്ച രാവിലെ എത്തിയ ഡ്രോണുകള്‍ വിജയകരമായി പരാജയപ്പെടുത്തിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.
ഡ്രോണുകള്‍ എല്ലാം നിര്‍വീര്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും രാജ്യത്തിന് നേരെ ഡ്രോണാക്രമണം നടന്നിരുന്നു. അതേസമയം പൊതുജനങ്ങളുടെ ഫോണുകളിലേക്ക് ഇന്നും അടിയന്തര അലര്‍ട്ട് സന്ദേശങ്ങള്‍ എത്തിയില്ല. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
