ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍; രജിസ്‌ട്രേഷന്‍ ഏപ്രില്‍ 12 മുതല്‍

1q 106

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള, 2026- 2027 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 12 മുതല്‍ ആരംഭിക്കും. നിര്‍ദ്ദിഷ്ട ടൈംടേബിളുകള്‍ അനുസരിച്ച് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് 13 വരെ രജിസ്‌ട്രേഷന്‍ പ്രക്രിയ തുടരും. പ്രീ-കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ആറ് വരെ, ഏഴ് മുതല്‍ ഒമ്പത് വരെ, ഒമ്പത് മുതല്‍ പത്ത് വരെ ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായതായും അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറികള്‍, ഖത്തറി സ്ത്രീകളുടെ കുട്ടികള്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യ ഘട്ട രജിസ്‌ട്രേഷനില്‍ മുന്‍ഗണന നല്‍കും. അതേസമയം, 2026 മെയ് 17 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള രണ്ടാം ഘട്ടത്തിലായിരിക്കും രാജ്യത്തെ താമസക്കാരുടെ മക്കള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടക്കുക.

പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 25 മുതല്‍ ഒക്ടോബര്‍ 1 വരെ എല്ലാ രാജ്യക്കാര്‍ക്കും തുറന്നിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading