ദോഹ: ദോഹയില്‍ നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ മടങ്ങിവരവില്‍ നിര്‍ണായകമായത് മലയാളി അഡ്വക്കേറ്റിന്റെ ഇടപെടല്‍. ഇന്ത്യന്‍ എംബസിയുടെയും പ്രവാസി സമൂഹത്തിന്റെയും സഹകരണത്തോടൊപ്പം, ദോഹയിലെ അഡ്വ. സജിമോന്‍ കാരക്കുറ്റിയുടെ സജീവ ഇടപെടലാണ് കാര്‍പെന്ററുടെ നാട്ടിലേക്കുള്ള മടങ്ങിവരവില്‍ നിര്‍ണായകമായത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശിയാണ് അഡ്വ.സജിമോന്‍.
രേഖാ പ്രശ്‌നങ്ങളും നിയമ സങ്കീര്‍ണ്ണതകളും മൂലം ദീര്‍ഘകാലം കുടുങ്ങിയിരുന്ന തൊഴിലാളിക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി മടങ്ങിവരവ് സാധ്യമാക്കിയത്. ഐസിബിഎഫ്, യുപിപിഡബ്ല്യുഎ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെയാണ് പ്രവാസിയുടെ മടക്കം സാധ്യമായതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
