ദോഹ: ഖത്തറില്‍ ഹമദ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നതായി എച്ച്എംസി അറിയിച്ചു. മാര്‍ച്ച് 31 ചൊവ്വാഴ്ച മുതല്‍, ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ആശുപത്രികളിലേക്കുള്ള പ്രവേശനം വണ്‍വേയിലേക്ക് മാറ്റും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.
ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ആംബുലേറ്ററി കെയര്‍ സെന്റര്‍, വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, മെഡിക്കല്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള ആശുപത്രികളില്‍ വരുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്.
പാര്‍ക്കിംഗ് ഏരിയയിലേക്ക് വരുന്നവര്‍ അഹമ്മദ് ബിന്‍ അലി സ്ട്രീറ്റും ഡ്രോപ്പ് ഓഫ്, പിക്ക് അപ് സേവനം ഉപയോഗിക്കുന്നവര്‍ അസ്യാദ് 2006 റോഡും ഉപയോഗിക്കണമെന്നും എച്ച് എംസി നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
