ദോഹ: ഇറാനിയൻ എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും, രണ്ട് അറ്റാഷെ ഓഫീസുകളിലും ജോലി ചെയ്യുന്നവരെയും ഖത്തർ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയം ഇറാൻ എംബസിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക മെമ്മോറാണ്ടം നൽകിയതായും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ ഇറാൻ എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും രണ്ട് അറ്റാഷെ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരെയും പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു. ഇവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടുപോകാനും ഖത്തർ നിർദേശിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വകുപ്പ് ഡയറക്ടർ ഇബ്രാഹിം യൂസഫ് ഫഖ്രൂവും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡർ അലി സാലിഹ് അബാദിയും ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം
ഖത്തറിനെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും ലംഘിച്ച്, അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ (2817), നല്ല അയൽപക്ക നിയമങ്ങളുടെയും നഗ്നമായ ലംഘനമായി ഈ ആക്രമണങ്ങൾ കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താൽപ്പര്യങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
