ദോഹ: ഖത്തറിന് നേരെ ഇന്നും ഇറാന്റെ ആക്രമണം. ഇറാനിൽ നിന്ന് അഞ്ച് മിസൈലുകൾ ഇന്ന് ഖത്തറിനെ ആക്രമിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാല് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തകർത്തു, അതേസമയം ഒരു മിസൈൽ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വീണു. തുടർന്ന് സ്ഥലത്ത് തീപിടിക്കുകയായിരുന്നു.
അതേസമയം റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ മിസൈൽ ആക്രമണം ഖത്തർ എനർജി സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്, നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഖത്തർ എനർജി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
