ദോഹ: ഖത്തറില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. ഖത്തറിന്റ സുരക്ഷയെ അപകടത്തിലാക്കുന്ന കിംവദന്തികളോ തെറ്റായ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നത് നിയമപരമായ ഉത്തരവാദിത്തത്തിലേക്ക് നയിക്കുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്ക് ഒരു വര്‍ഷം വരെ തടവും 250,000 ഖത്തര്‍ റിയാലില്‍ എത്താവുന്ന സാമ്പത്തിക പിഴയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ സഹായം നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്കും പേജുകള്‍ക്കും മൂന്ന് വര്‍ഷം വരെ തടവും 500,000 ഖത്തര്‍ റിയാല്‍ വരെ പിഴയും ചുമത്തുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. അതുപോലെ, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് സംഭാവന നല്‍കുന്നതോ അവയുടെ കൃത്യത പരിശോധിക്കാതെ അവ പുനഃപ്രസിദ്ധീകരിക്കുന്നതോ ചെയ്യുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി, അത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 100,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ ലഭിക്കുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
