ദോഹ: ഖത്തര്‍ നിലവില്‍ സുരക്ഷിതമാണെന്നും സ്ഥിതിഗതികള്‍ സുസ്ഥിരമാണെന്നും പ്രാദേശിക സംഭവവികാസങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാന്‍ഡറും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍-താനി. സ്ഥിതിഗതികള്‍ ആശ്വാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജന സുരക്ഷയും ദൈനംദിന ജീവിതത്തിന്റെ തുടര്‍ച്ചയും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ രാജ്യം മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരേയും രാജ്യത്ത് 5,000-ത്തിലധികം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും 600 സ്ഥലങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വിവര സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളോടുള്ള ആഹ്വാനം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
