ദോഹ: ഖത്തറില്‍ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ നിന്നുള്ള താമസക്കാരെ ഒഴിപ്പിക്കുന്നു. പൊതുജന സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, താല്‍ക്കാലിക മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാഷണല്‍ അലേര്‍ട്ട് സിസ്റ്റം വഴി അറിയിപ്പുകള്‍ ലഭിച്ച നിര്‍ദ്ദിഷ്ട പ്രദേശങ്ങളിലെ താമസക്കാരെയാണ് ഒഴിപ്പിക്കുക. ഇവര്‍ക്കായി സുരക്ഷിതമായ ബദല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതേസമയം ചിലര്‍ സുരക്ഷാ ഭീഷണി കടന്നുപോകുന്നതുവരെ സ്വന്തം ഇഷ്ടപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഒഴിപ്പിക്കപ്പെട്ട വ്യക്തികള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കിലോ എന്തെങ്കിലും അന്വേഷണങ്ങള്‍ക്കോ (40442999) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
