ഖത്തര്‍ പോസ്റ്റ് സേവനങ്ങള്‍ക്ക് തടസ്സമില്ല; ഡെലിവറി സേവനങ്ങള്‍ മുടങ്ങില്ല

WhatsApp Image 2026 03 13 at 2.32.40 PM

ദോഹ: ഖത്തര്‍ പോസ്റ്റിന്റെ സേവനങ്ങള്‍ക്ക് തടസ്സമില്ലെന്ന് ഖത്തര്‍ പോസ്റ്റ് അറിയിച്ചു. കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് എന്നിവിടങ്ങളിലൂടെ തടസ്സമില്ലാത്ത ലാന്‍ഡ് ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഖത്തര്‍ പോസ്റ്റ് സ്ഥിരീകരിച്ചു.

എല്ലാ ഷിപ്പ്മെന്റുകളും ഡെലിവറികളും ഷെഡ്യൂള്‍ ചെയ്ത സമയങ്ങള്‍ക്കനുസൃതമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാന സര്‍വീസുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണ്, നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ക്കിടയിലും തപാല്‍, കാര്‍ഗോ ഷിപ്പ്‌മെന്റുകളുടെ തുടര്‍ച്ചയായ നീക്കം ഉറപ്പാക്കുന്നുണ്ടെന്നും ഖത്തര്‍ പോസ്റ്റ് അറിയിച്ചു.

രാജ്യത്തുടനീളമുള്ള ആഭ്യന്തര തപാല്‍ സേവനങ്ങള്‍ക്കൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് ഔട്ട്ഗോയിംഗ്, ഇന്‍കമിംഗ് ലാന്‍ഡ് ഷിപ്പ്‌മെന്റ് തുടരുകയും ചെയ്യുന്നുണ്ട്. കര ഗതാഗതത്തിന് പുറമേ, വിവിധ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഗതാഗത കയറ്റുമതിയും ഖത്തറിലേക്കുള്ള കയറ്റുമതിയും സുഗമമാക്കുന്നതിന് പ്രാദേശിക വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഖത്തര്‍ പോസ്റ്റ് ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് തപാല്‍ സേവനങ്ങളും രോഗികള്‍ക്ക് മരുന്നുകളുടെ വിതരണവും ഉള്‍പ്പെടെ നിരവധി അവശ്യ സേവനങ്ങള്‍ ഖത്തര്‍ പോസ്റ്റ് തുടര്‍ന്നും നല്‍കുന്നുണ്ട്. രാജ്യത്തുടനീളമുള്ള വിവിധ പോസ്റ്റ് ഓഫീസ് ശാഖകള്‍ ഔട്ട്ഗോയിംഗ്, ഇന്‍കമിംഗ് ഷിപ്പ്‌മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading