ദോഹ: നിലവിലെ സാഹചര്യത്തില്‍ യാത്ര മുടങ്ങിയവരുടെ ചെക്ക്ഡ് ബാഗേജുകള്‍ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സമീപകാല വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാല്‍, ദോഹയിലെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക്ഡ് ബാഗേജുകള്‍ എത്രയും വേഗം തിരികെ എത്തിക്കുന്നതിന് എയര്‍ലൈന്‍ പങ്കാളികളുമായി പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനായി യാത്രക്കാര്‍ ഹോട്ടലുകളിലെ ഖത്തര്‍ എയര്‍വേയ്സ് ടീമിനെ ബന്ധപ്പെടമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. മറ്റ് വിമാനങ്ങളിലെ എല്ലാ യാത്രക്കാരും +974 4010 1812 അല്ലെങ്കില്‍ +974 4010 5586 എന്നീ നമ്പറില്‍ ബാഗേജ് സേവനങ്ങള്‍ക്ക് ബന്ധപ്പെടണമെന്നും ഹമദ് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
അതേസമയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
