ദോഹ: യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഒരു കൂടിക്കാഴ്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാളെ, ജൂണ്‍ 30 ചൊവ്വാഴ്ച ദോഹയില്‍ കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് വിവരം. നിലവില്‍ വെടിനിര്‍ത്തലിനും മേഖലയില്‍ സമാധാനത്തിനും ധാരണയുണ്ടെങ്കിലും ഇറാനും അമേരിക്കയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചര്‍ച്ച നടക്കുന്നത്
അതേസമയം ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വിവരം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
US President Donald Trump says a meeting with Iran will be held in Qatar’s capital on Tuesday after Tehran asked for talks. Earlier, Iran’s Deputy Foreign Minister Kazem Gharibabadi said there are no planned meetings with US officials from “technical teams” in Qatar this week
