ദോഹ: ദുബായിൽ കുടുങ്ങിയ 134 ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് അടിയന്തിര സഹായം അഭ്യർത്ഥിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ജോലി ചെയ്തിരുന്ന ദുബായിലെ ഇറാനിയൻ ആശുപത്രി പെട്ടെന്ന് അടച്ചുപൂട്ടിയതിനെത്തുടർന്ന് ഇന്ത്യക്കാരായ നഴ്‌സുമാരും ടെക്‌നീഷ്യന്മാരും ഉൾപ്പെടെയുള്ള 134 ആരോഗ്യപ്രവർത്തകർക്ക് വിസാ നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
തൊഴിൽ വിസ , വിസിറ്റ്, പങ്കാളി വിസ എന്നിവയ്‌ക്കുള്ള എല്ലാ പുതിയ അപേക്ഷകളും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ സംവിധാനത്തിൽ നിരസിക്കപ്പെടുന്നതായും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. ആശുപത്രി അടച്ചുപൂട്ടലിന് പിന്നിലെ കാരണങ്ങളിൽ കുടുങ്ങികിടക്കുന്നവർക്ക് പങ്കില്ലെന്നും യുഎഇ അധികൃതരുമാ ഇടപെട്ട് ന്യായമായ പരിഹാരം ഉറപ്പാക്കണമെന്നും ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും യുഎഇയിലെ ഇന്ത്യൻ എംബസിയോടും അഭ്യർത്ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനും കത്തയച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
