ദോഹ: തൊഴിലാളികൾക്ക് ഇനിമുതൽ ഖത്തറിൽ എത്തുന്നതിനുമുമ്പ് തൊഴിൽ കരാറുകൾ അപ്ഡേറ്റ് ചെയ്യാനും അംഗീകാരം നേടാനും സാധിക്കും. മെട്രാഷ് ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭിക്കുക. ഇതുസംബന്ധിച്ച വീഡിയോ ഗൈഡ് ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
ഖത്തർ വിസ സെന്ററിലൂടെ (ക്യുവിസി) ഫീസ് അടയ്ക്കാനും മെഡിക്കൽ പരിശോധന അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. അതിനാൽ ഇനിമുതൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്/ ഏകീകൃത സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ല.
ചെയ്യേണ്ടത് ഇത്രമാത്രം:
മെട്രാഷ് ഓപ്പൺ ചെയ്ത് ‘Visa’ തിരഞ്ഞെടുക്കുക, തുടർന്ന് ‘QVC’ തിരഞ്ഞെടുക്കുക. ‘ആഡ് or എഡിറ്റ് QVC Contract Details’ എന്നത് തിരഞ്ഞെടുക്കുക. തൊഴിൽ കരാർ ചേർക്കുന്നതിനോ പുതുക്കുന്നതിനോ ആയി ജീവനക്കാരന്റെ വിസ തിരഞ്ഞെടുക്കുക. ജീവനക്കാരന്റെ വിവരങ്ങൾ നൽകുക.
വിദ്യാഭ്യാസ യോഗ്യത. തൊഴിൽ കരാർ കാലാവധി (വർഷം). പ്രൊബേഷൻ കാലയളവ് (മാസം). വിമാന ടിക്കറ്റിനുള്ള അർഹതാ കാലയളവ് (വർഷം). അടിസ്ഥാന ശമ്പളം (കുറഞ്ഞത് QR 1,460) എന്നീ വിവരങ്ങളാണ് നൽക്കേണ്ടത്. തുടർന്ന് ‘Sign QVC Contract’ തിരഞ്ഞെടുത്ത് ‘Continue’ നൽകുക. ‘Pay QVC Fees’ തിരഞ്ഞെടുത്ത് ജീവനക്കാരന്റെ വിസ തിരഞ്ഞെടുക്കുക. പണമടച്ച് നടപടി പൂർത്തിയാക്കിയ ശേഷം, ‘Book QVC Appointment’ തിരഞ്ഞെടുക്കുക.
ജീവനക്കാരൻ ഖത്തറിലേക്ക് പോകുന്നതിനുമുമ്പ് ആവശ്യമായ മെഡിക്കൽ പരിശോധന അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിനായി ഉപയോക്താക്കളെ ഖത്തർ വിസ സെന്റർ (ക്യുവിസി) വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
