തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 2026 ജൂലൈ 12 വരെ അപേക്ഷ നല്‍കാം. ജനറല്‍ മാനേജര്‍, എ.ജി.എം-ചീഫ് കോര്‍ഡിനേറ്റേഴ്സ്, കോര്‍ഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂര്‍ണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്ക്ക് നോര്‍ക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് (www.norkaroots.kerala.gov.in അല്ലെങ്കില്‍ https://name.norkaroots.kerala.gov.in) ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. നോര്‍ക്ക റൂട്സ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.
വിദേശ രാജ്യത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോര്‍ക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Expatriates who have returned to their homeland can apply for various vacancies in Extra G Club Private Limited, a private organization operating in the education sector with headquarters in Thiruvananthapuram Technopark, till July 12, 2026. The opportunities are available in the posts of General Manager, AGM-Chief Coordinators, and Coordinators. The appointment is on a full-time basis in various districts of Kerala.
