ഖത്തറില്‍ സൈനിക നടപടികളില്‍ ഒരാള്‍ മരിച്ചു

1q 111

ദോഹ: ഖത്തറില്‍ നടന്ന സൈനിക നടപടികളുടെ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ പതിവ് പരിശോധനകള്‍ക്കായി രണ്ട് വ്യക്തികളുമായി പോയ കപ്പല്‍ നിശ്ചിത സമയത്ത് തിരിച്ചെത്താത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണപ്പെട്ടതായി കണ്ടെത്തിയത്.

ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം സമുദ്ര പട്രോളിംഗ് സംഘം തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ജൂണ്‍ 28 ഞായറാഴ്ച പുലര്‍ച്ചെ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്‌സ് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റി സംഘം കാണാതായ കപ്പല്‍ കണ്ടെത്തുകയും ചെയ്തു.

പ്രദേശത്തെ സൈനിക നടപടികളുടെ ഫലമായുണ്ടായ ഷ്രാപ്പ്നെല്‍/ അവശിഷ്ടങ്ങള്‍ തെറിച്ച് ഖത്തറി പൗരനാണ് മരണപ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റ ഒരു അറബ് വംശജന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
a Qatari citizen was martyred after sustaining injuries from shrapnel resulting from the military operations in the area. An Arab resident was also injured and has been transferred to hospital for medical treatment. He is in stable condition in qatar

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading