ഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സാധാരണ പാസ്പോര്‍ട്ടിനും തത്കാല്‍ പാസ്‌പോര്‍ട്ടിനും ഫീസ് കൂട്ടി.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 36 പേജുകളുള്ള സാധാരണ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് 2500 രൂപയാണ് പുതിയ ഫീസ്. നേരത്തെ 1500 രൂപയായിരുന്നു. 15 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് 1750 രൂപയാണ് പുതിയ നിരക്ക്. ആയിരം രൂപയുടെ വര്‍ദ്ധനവാണുള്ളത്. 60 പേജുകളുള്ള പാസ്പോര്‍ട്ടിന് 3500 രൂപയും തത്കാല്‍ അപേക്ഷകള്‍ക്ക് 5000 രൂപയുമായിരിക്കും ഇനി ഫീസ്.
പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2012ലാണ് ഇതിന് മുമ്പ് രാജ്യത്ത് പാസ്‌പോര്‍ട്ട് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പാസ്‌പോര്‍ട്ട് പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയി പാസ്‌പോര്‍ട്ടിന് പകരം പുതിയതിന് അപേക്ഷിക്കല്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കും നിരക്ക് വര്‍ദ്ധന ബാധകമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The central government has increased the Indian passport application fees. The fees have been increased for regular passports and Tatkal passports. The new fee for applying for a regular passport with 36 pages for those above 18 years of age is Rs 2500. Earlier it was Rs 1500. The revised rates will be effective from July 1 2026
