ദോഹ: കുടുംബ ജീവിതത്തിലെ സ്‌നേഹവും പരസ്പര ധാരണയും മൂല്യബോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ‘SOUL – A Program for Happier Homes’ കുടുംബസംഗമം സംഘടിപ്പിച്ചു. ദോഹയിലെ ക്യുഐഐസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുടുംബബന്ധങ്ങളുടെ സൗന്ദര്യവും വെല്ലുവിളികളും സമകാലിക സമൂഹത്തില്‍ കുടുംബത്തിന്റെ പങ്കും എന്ന വിഷയത്തില്‍ പരിശീലകനും കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റുമായ അക്ബര്‍ അലി അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി.ഇ.ഒ സഫീറുസ്സലാം ആമുഖ പ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് ഫോക്കസ് ലേഡീസ് വിഭാഗത്തിന്റെ പത്താം വാര്‍ഷികാഘോഷ പ്രഖ്യാപനവും പ്രത്യേക ലോഗോ പ്രകാശനവും നടന്നു. വനിതാ ശാക്തീകരണത്തിനും കുടുംബകേന്ദ്രിത പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ ഒരു ദശാബ്ദമായി നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ്. ഫോക്കസ് ഖത്തര്‍ സെക്രട്ടേറിയറ്റ്, എക്‌സ്‌കോം അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
focus Qatar association in qatar, conduct family reunion in doha
