അന്താരാഷ്ട്ര ഷോപ്പിംഗുകള്‍ക്ക് ‘കണക്ടഡുമായി’ ഖത്തര്‍ പോസ്റ്റ്

1q 94

ദോഹ: ഖത്തറിലുള്ളവര്‍ക്ക് ഇനിമുതല്‍ പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരില്‍ നിന്ന് തടസ്സമില്ലാത്ത ആഗോള ഷോപ്പിംഗ് അനുഭവം ആസ്വദിക്കാന്‍ സാധിക്കും. അന്താരാഷ്ട്ര ഷിപ്പിംഗുകള്‍ക്കായി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) ‘കണക്റ്റഡ്’ പദ്ധതി ആരംഭിച്ചു. വിശ്വസനീയമായ ലോജിസ്റ്റിക്‌സ് നെറ്റ്വര്‍ക്ക് വഴി സുരക്ഷിതമായ ഹോം ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഒരു സംയോജിത അന്താരാഷ്ട്ര ഷിപ്പിംഗ് സേവനമാണ് കണക്ടഡ്. .

ഖത്തറിലേക്ക് നേരിട്ടുള്ള ഷിപ്പിംഗ് ഇല്ലാത്ത അന്താരാഷ്ട്ര സ്റ്റോറുകളില്‍ നിന്ന് ഷോപ്പിംഗ് നടത്താന്‍ ഈ സേവനം ഉപയോഗിക്കാം. യുകെ, യുഎസ്, തുര്‍ക്കി, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര ഷിപ്പിംഗ് വിലാസങ്ങള്‍ നല്‍കി ഖത്തര്‍ പോസ്റ്റിലൂടെ ഡെലിവറി നടത്താവുന്നതാണ്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് ഷിപ്പ്‌മെന്റുകള്‍ ട്രാക്ക് ചെയ്യാനും അവരുടെ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാനും കഴിയും. കൂടാതെ, ഓരോ രാജ്യത്തിനും ഷോപ്പിംഗ് ഗൈഡുകള്‍, സ്റ്റോര്‍ ലിങ്കുകള്‍, ഒന്നിലധികം ഷിപ്പിംഗ് ഓപ്ഷനുകള്‍ എന്നിവ പുതിയ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ചെക്ക്ഔട്ട് മുതല്‍ അന്തിമ ഡെലിവറി വരെ ഖത്തറിനുള്ളില്‍ സുഗമമായ അനുഭവം ഉറപ്പാക്കുന്നതിനായി ഓണ്‍ലൈന്‍, ക്യാഷ്-ഓണ്‍-ഡെലിവറി പേയ്മെന്റ് ഓപ്ഷനുകളും കണക്റ്റഡ് സേവനത്തില്‍ ലഭ്യമാകും.

സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഓരോ ഷിപ്പ്‌മെന്റിലും ഉപഭോക്താക്കള്‍ക്ക് ഏവിയോസ് പോയിന്റ് നേടാന്‍ കഴിയും. ഖത്തര്‍ എയര്‍വേയ്സ് പ്രിവിലേജ് ക്ലബ് വഴി വിമാന ടിക്കറ്റുകള്‍, ക്യാബിന്‍ അപ്ഗ്രേഡുകള്‍, എക്സ്‌ക്ലൂസീവ് റിവാര്‍ഡുകള്‍ എന്നിവയ്ക്കായി ഏവിയോസ് റിഡീം ചെയ്യാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Post launches new version of 'CONNECTED' for international shopping and shipping. Qatar Postal Services Company (Qatar Post) has announced the launch of the new version of CONNECTED, an integrated international shipping service which enables customers in Qatar to enjoy a seamless global shopping experience from leading online retailers worldwide using international shipping addresses, with secure home delivery through a reliable logistics network.

You May Also Like