ദോഹ: ഖത്തറിലെ ദാഫ്‌നയില്‍ നടന്ന സംഘര്‍ഷത്തില്‍ 25 പേര്‍ അറസ്റ്റിലായി. റസ്റ്റോറന്റില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 25 അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദഫ്‌നയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്റ്റോറന്റില്‍ നിരവധി ആളുകള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
അറസ്റ്റിലായവരെ തുടര്‍ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും പൊതു സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും പെരുമാറ്റത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Ministry of Interior stated that, with reference to what has been circulating on social media, which shows a fight between a number of people in a restaurant in the Dafna area, and the accompanying illegal actions that constituted an attack on the safety of individuals and property, and a breach of security and public order, the Ministry of Interior confirms that its competent authorities have begun taking the necessary measures regarding the incident, and 25 people of Arab nationality have been arrested.
