ദോഹ: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനെ തുടര്‍ന്ന് ഖത്തറില്‍ പ്രമുഖ ബാര്‍ബിക്യൂ, മന്തി റെസ്റ്റോറന്റ് അടപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. മനുഷ്യ ഭക്ഷണ നിയന്ത്രണം നിയന്ത്രിക്കുന്ന 2014 ലെ 4-ാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത 1990 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെ ഏഴ് ദിവസത്തേക്ക് റെസ്റ്റോറന്റ് പൂര്‍ണ്ണമായും അടച്ചുപൂട്ടാനാണ് ഉത്തരവ്. അല്‍ വക്ര മുനിസിപ്പാലിറ്റി പരിധിയിലെ റെസ്റ്റോറന്റാണ് അടച്ചുപൂട്ടിയത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം സൂക്ഷിച്ചതാണ് കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടച്ചുപൂട്ടല്‍ ചെലവുകളും സ്ഥാപന ഉടമകള്‍ നല്‍കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Municipality, Qatar announced the closure of a restaurant for violating Law No. 8 of 1990 regulating the control of human food, as amended by Law No. 4 of 2014. Al Wakra Municipality issued an administrative decision to completely close a restaurant for 7 days because the food was prepared in unsanitary conditions, noting in the administrative closure decision for the food establishment that the reason was the storage of food in unsanitary conditions
