ഖത്തര്‍ സര്‍വകലാശാലയില്‍ പ്രവേശനം ഈസി; അഡ്മിഷനുള്ള മിനിമം മാര്‍ക്ക് പ്രഖ്യാപിച്ചു

1q 97

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പുതിയ മിനിമം പ്രവേശന ആവശ്യകതകള്‍ പ്രഖ്യാപിച്ചു. അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാര്‍ക്ക് 75 ശതമാനമായി നിശ്ചയിച്ചതായും പുതിയ മാറ്റങ്ങള്‍ 2027 ഫാള്‍ സെമസ്റ്റര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍വകലാശാല അറിയിച്ചു.

പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം, കോളേജ് ഓഫ് മെഡിസിനിലേക്കും കോളേജ് ഓഫ് ഡെന്റല്‍ മെഡിസിലേക്കും പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ ശരാശരി 90 ശതമാനമായി തുടരും, അതേസമയം കോളേജ് ഓഫ് ഫാര്‍മസിക്ക് ഏറ്റവും കുറഞ്ഞ യോഗ്യത 80 ശതമാനമായിരിക്കും. മറ്റെല്ലാ കോളേജുകള്‍ക്കും പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ ശരാശരി മാര്‍ക്ക് 75 ശതമാനമായും നിശ്ചയിച്ചു.

2027 ഓഗസ്റ്റ് അധ്യായന വര്‍ഷത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ തീരുമാനങ്ങള്‍ ബാധകമാകുക. അതേസമയം അപേക്ഷകര്‍ അവരുടെ കോളേജുകള്‍ നടത്തുന്ന പരീക്ഷകള്‍ എഴുതേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar University (QU) announced its new minimum admission requirements for undergraduate programs, setting the minimum high school average at 75 percent, with the changes set to take effect starting in the Fall 2027 semester.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading