ദോഹ: ഖത്തറില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന കാര്‍ഗോ, ട്രാവല്‍ ഏജന്‍സികള്‍ അടപ്പിച്ചതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ). വ്യോമഗതാഗത മേഖലയുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനും അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിശോധനയുടെ ഭാഗമായാണ് നടപടി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എയര്‍, കാര്‍ഗോ സ്ഥാപനങ്ങള്‍ ബാധകമായ എല്ലാ ആവശ്യകതകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തുന്നത്. 2025 ലെ നിയമം നമ്പര്‍ (3) അനുസരിച്ച് ട്രാവല്‍, കാര്‍ഗോ ഏജന്‍സികള്‍ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് ആവശ്യമായ ലൈസന്‍സുകള്‍ നേടണമെന്നാണ് വ്യവസ്ഥയെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
QCAA (he Qatar Civil Aviation Authority) Shuts Down 17 Non-Compliant Travel and Air Cargo Agencies, as part of ongoing inspection campaigns aimed at strengthening oversight of the air transport sector and ensuring compliance with approved laws and regulations.
