ദോഹ: ഖത്തറില്‍ ബു ഫാസ് പ്രദേശത്ത് തീപിടിത്തമുണ്ടായി. പ്രദേശത്തെ ഒരു ഫാമില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ക്കാണ് തീപിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച, ജൂണ്‍ 26 ന് രാത്രിയിലാണ് സംഭവം. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Qatar Civil Defense teams responded to a fire involving discarded materials at a farm in the Bu Fas area. No injuries were reported.
Qatar Civil Defense teams responded to a fire involving discarded materials at a farm in the Bu Fas area. No injuries were reported.
