ഖത്തറില്‍ മാപ്പ് ലഭിച്ച കോഴിക്കോട് സ്വദേശിയുടെ മോചനത്തില്‍ വിദേശകാര്യ മന്ത്രിയുടെ ഇടപെടല്‍ തേടി മുഖ്യമന്ത്രി

1q 100

തിരുവനന്തപുരം: ഖത്തറില്‍ മാപ്പ് ലഭിച്ചിട്ടും നടപടിക്രമങ്ങളിലെ തടസങ്ങളെത്തുടര്‍ന്ന് മോചനം ലഭിക്കാതെ തുടരുന്ന കോഴിക്കോട് സ്വദേശി കുപ്പറയില്‍ ബാബു സെയ്നുദ്ദീന്റെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കത്തയച്ചു.

ഫറോക്ക് സ്വദേശിയായ ബാബു സെയ്നുദ്ദീന് 2025 ഡിസംബര്‍ 18-ന് ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി മാപ്പ് ലഭിച്ചിരുന്നു. എന്നാല്‍, നിര്‍ദേശിച്ച നഷ്ടപരിഹാര തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വ്യക്തതക്കുറവും സാങ്കേതിക തടസങ്ങളും കാരണം മാപ്പ് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതായാണ് പരാതി. തുക അടയ്ക്കുന്നതിന് കുടുംബാംഗങ്ങള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വ്യക്തതയില്ലായ്മ മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രായാധിക്യവും വിവിധ ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന ബാബു സെയ്നുദ്ദീന് ചികിത്സ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഖത്തറുമായി ബന്ധപ്പെട്ട് മാപ്പിന്റെ ആനുകൂല്യം കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
CM V.D. Satheesan has written letter to Union External Affairs Minister Dr. S. Jaishankar seeking urgent intervention in the case of Babu Sainuddeen Kupparayil, native of Kozhikode, who remains in custody in Qatar despite having received a pardon, due to procedural hurdles preventing his release.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading