ഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ ഡിജിറ്റല്‍ സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. എബോള വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര നടപടി.
എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ എയര്‍ സുവിധ 2.0 പോര്‍ട്ടലില്‍ ലഭ്യമായ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. നേരത്തെയുണ്ടായിരുന്ന പേപ്പര്‍ ഫോമുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പുതിയ ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഇത് വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും എബോള ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരുടെ യാത്രാ വിവരങ്ങളും ആരോഗ്യസ്ഥിതിയും കൃത്യമായി നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം. കഴിഞ്ഞ ദിവസങ്ങളിലെ യാത്രാ വിവരങ്ങള്‍, രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടോ, രോഗ ലക്ഷണങ്ങള്‍ ഉണ്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോമില്‍ പൂരിപ്പിക്കണം. യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് വരെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കാവുന്നതാണ്. വിമാനത്തില്‍ കയറുന്നതിന് മുമ്പോ വെബ് ചെക്ക് ഇന്‍ സമയത്തോ ഫോം പൂരിപ്പിച്ച് ഡിജിറ്റല്‍ കോപ്പിയോ, പ്രിന്റ് ഔട്ട് കയ്യില്‍ സൂക്ഷിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Ministry of Civil Aviation & DIAL, India Launch AIR SUVIDHA 2.0 Portal for Ebola Health Screening at Points of Entry (PoEs) in India. Developed in Collaboration with DGHS, AIR SUVIDHA 2.0 Enables Real-Time Coordination Among Health, Immigration and Surveillance Agencies for Early Detection of At-Risk Travellers. Upgraded AIR SUVIDHA 2.0 Introduces Fully Contactless and Paperless Health Self-Declaration for International Arrivals
