ബഹ്‌റൈനില്‍ ഇറാന്‍ ഡ്രോണാക്രമണം

1q 103

ദോഹ: ബഹ്‌റൈനിലേക്ക് ഡ്രോണാക്രമണം നടത്തി ഇറാന്‍. ഇന്ന്, ജൂണ്‍ 27, ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്ത്, ഇറാന്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിനും പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും മന്ത്രാലയം പറഞ്ഞു. ഇറാന്‍- യുഎസ് സമാധാന കരാറിന്റെ ഇസ്ലാമാബാദ് ധാരണാപത്രം പ്രകാരം സൈനിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി അവസാനിപ്പിക്കുന്നതിനും മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനത്തിനും ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അതിന് പിന്നാലെയുള്ള ആക്രമണം ന്താരാഷ്ട്ര സമവായത്തിന് നേരിട്ടുള്ള വെല്ലുവിളിയാണെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Bahrain has strongly condemned the Iranian drone attack targeting its territory early Saturday, denouncing the incident as a flagrant violation of its sovereignty and a threat to the safety of its citizens and residents.

You May Also Like