വിഐപി ലോഞ്ചില്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്തിയില്ല, പിണറായി വിജയന് ഫ്‌ളൈറ്റ് മിസ്സായി

1q 104

ഡല്‍ഹി: പിണറായി വിജയന്റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.50 ന് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് മിസ്സായത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കഴിഞ്ഞില്ല. വിഐപി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താതെയിരുന്നതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയതിന്റെ കാരണം എന്നാണ് വിവരം.

കേരള ഹൗസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായിയെ യാത്രയാക്കാന്‍ എത്തിയിരുന്നു. നിലവില്‍ അദ്ദേഹം ഡല്‍ഹിയില്‍ തുടരുകയാണ്. വൈകുന്നേരത്തെ വിമാനത്തില്‍ കോഴിക്കോടേക്ക് പുറപ്പെടും എന്നാണ് വിവരം. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Pinarayi Vijayan missed his flight to Kerala. He missed his flight from Delhi to Kozhikode at 2.50 pm today. He reached the airport but was unable to board the flight. It is reported that the reason for his inability to board the flight was confusion following the failure of the airline officials to receive Pinarayi, who was sitting in the VIP lounge.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading