വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് 350,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

1q 109

ദോഹ: ഖത്തറില്‍ വഴിയാത്രക്കാരിയായ സ്ത്രീയെ റെഡ് സിഗ്നല്‍ തെറ്റിച്ച് വന്ന വാഹനം ഇടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. അശ്രദ്ധയോടെ വാഹനമോടിക്കുകയും സ്ത്രീയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഡ്രൈവര്‍ക്ക് പിഴ ചുമത്താനുള്ള ഫസ്റ്റ്-ഇന്‍സ്റ്റന്‍സ് വിധി, ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് കോടതിയുടെ അപ്പീല്‍ ചേംബേഴ്‌സ് ശരിവെയ്ക്കുകയായിരുന്നു. പരിക്കുകള്‍ക്കും ഭൗതികവും ധാര്‍മ്മികവുമായ നഷ്ടങ്ങള്‍ക്കും 3,50,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍, വാഹന ഉടമ, ഇന്‍ഷുറന്‍സ് ഓഫീസ് എന്നിവര്‍ സംയുക്തമായി തനിക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 5 ദശലക്ഷം റിയാല്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും ചെലവുകളും അഭിഭാഷക ഫീസും നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും വിധി ഉടനടി നടപ്പിലാക്കണമെന്നും അപകടത്തിനിരയായ സ്ത്രീ ആവശ്യപ്പെട്ടു. ട്രാഫിക് സിഗ്‌നല്‍ പാലിച്ചില്ലെന്നും റെഡ് ലൈറ്റ് മറികടന്നുവെന്നും അന്വേഷണത്തില്‍ തെളിയിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ സംയുക്തമായി 3,50,000 റിയാല്‍ നഷ്ടപരിഹാരം വാദിക്ക് നല്‍കണമെന്ന് പ്രഥമദൃഷ്ട്യാ കോടതി വിധിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Appeals Chambers of the Investment and Trade Court upheld the first-instance ruling to fine a driver who caused injury to a woman who was walking on her way by his mistake and recklessness, by violating the red light, and ordered compensation of 350,000 riyals for the injuries and material and moral damages. The facts state that a woman filed her lawsuit before the Investment and Trade Court, demanding that a hospital be contacted to assess her overall health condition and estimate the percentage of disability.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading