എയര്‍ സുവിധ 2.0: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്കും നിര്‍ബന്ധം

1q 108

ദോഹ: കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ എയര്‍ സുവിധ സെല്‍ഫ് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഖത്തറില്‍ നിന്നുള്ള യാത്രക്കാരും നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണം. എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. എബോള വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതു ആരോഗ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ സുവിധ 2.0 പുറത്തിറക്കിയത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണിത്. ഇന്ത്യയിലേക്കുള്ള എല്ലാ ഇന്റര്‍നാഷണല്‍ യാത്രക്കാരും എയര്‍ സുവിധി സെല്‍ഫ് ഹെല്‍ത്ത് ഡിക്ലറേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. യാത്രയ്ക്ക് 24 മണിക്കൂര്‍ വരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

https://airsuvidha.civilaviation.gov.in/ എന്ന പ്ലാറ്റ്‌ഫോമില്‍ രജിസ്‌ട്രേഷന്‍ ഫോം നിര്‍ബന്ധമാണ്. യാത്രക്കാര്‍ അവരുടെ യാത്രയുടെ 21 ദിവസം മുമ്പ് വരെയുള്ള യാത്രാ വിവരങ്ങളാണ് നല്‍കേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
All international passengers arriving in India are required to complete the mandatory online Health Self-Declaration Form (SDF), the country has launched Air Suvidha 2.0, before their journey. The form may be submitted up to 24 hours prior to arrival and is designed to enable faster, seamless, and contactless health screening and immigration clearance," The Indian Embassy in Doha said

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading