ദോഹ: ഖത്തറില്‍ വീണ്ടും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. ഇന്ന്, മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അടിയന്തര സുരക്ഷാ നിര്‍ദേശം എത്തിയത്.
സുരക്ഷാ വെല്ലുവിളി നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തുപോകരുതെന്നും ഏറ്റവും പുതിയ അടിയന്തര മുന്നറിയിപ്പില്‍ പറയുന്നു. ഖത്തറിലുള്ള എല്ലാവരുടേയും ഫോണുകളിലേക്കും സന്ദേശം എത്തി.
‘പൊതു സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരുകയും പുറത്തുപോകുന്നത് ഒഴിവാക്കുകയും ജനാലകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും വേണം.’ – എന്നാണ് മുന്നറിയിപ്പ്.
അതേസമയം നിലവിലെ അടിയന്തര സാഹചര്യം മാറിയെന്നും നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മുന്നറിയിപ്പിലൂടെ അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
