ഖത്തറില്‍ വ്യോമഗതാഗതം ഭാഗീകമായി പുനരാരംഭിച്ചു; സാധാരണ സര്‍വീസുകള്‍ ഉടന്‍ ഉണ്ടാകില്ല

1q 24

ദോഹ: ഖത്തറില്‍ വ്യോമഗതാഗതം ഭാഗീകമായി പുനരാരംഭിച്ചതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ താല്‍ക്കാലിക അനുമതിയോടെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചെന്നാണ് അറിയിപ്പ്. ഇന്ന്, മാര്‍ച്ച് 07 ന് ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കായി പരിമിതമായ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും വിമാനത്താവളം വ്യക്തമാക്കി.

അതേസമയം മേഖലയിലെ നിലവിലെ സാഹചര്യം കാരണം ഖത്തറിന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിടുന്നത് പ്രാബല്യത്തില്‍ തുടരുകയാണെന്നും ഹമദ് വിമാനത്താവളം അറിയിച്ചു. യാത്രക്കാരെ തിരികെ കൊണ്ടുപോകുന്നതിനും ചരക്ക് നീക്കങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പരിമിതമായ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ബന്ധപ്പെട്ട അധികാരികളുടെ സുരക്ഷാ സാഹചര്യം വിലയിരുത്തലിന് ശേഷമായിരിക്കും വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഖത്തര്‍ വ്യോമാതിര്‍ത്തി വീണ്ടും തുറക്കുന്നത് സുരക്ഷിതമാണെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ സാധാരണ വിമാന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

അറിയിപ്പുകള്‍ ലഭിക്കാതെ യാത്രക്കാര്‍ ഇപ്പോള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അതത് എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അതോറിറ്റി ഓര്‍മ്മിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading