ദോഹ: ഖത്തറില്‍ സായുധ സേനയെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റുകള്‍ നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. അറബ് വംശജനാണ് അറസ്റ്റിലായത്.
ഖത്തറിനേയും ഖത്തര്‍ സായുധ സേനയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും 194 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍, കിംവദന്തികള്‍, വ്യാജ വാര്‍ത്തകള്‍ അല്ലെങ്കില്‍ പൊതു സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയതും രാജ്യത്തെ ചിഹ്നങ്ങള്‍ക്കും ദോഷം വരുത്തുന്നതോ ആയ എന്തെങ്കിലും അടങ്ങിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ സോഷ്യല്‍ മീഡിയയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
