ദോഹ: ഖത്തറിൽ നടന്ന ആക്രമണത്തിന്റെ വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത 194 പേരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 194 പേരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് അറസ്റ്റ് ചെയ്തത്. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
അധികൃതർ പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ച് ആക്രമണത്തിന്റെ വീഡിയോ ക്ലിപ്പുകൾ ചിത്രീകരിച്ചു, പ്രചരിപ്പിച്ചു, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെക്കുകയും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കുന്നതിനും കാരണമാകുന്ന കിംവദന്തികൾ പ്രസിദ്ധീകരിച്ചത്തിനുമാണ് നടപടി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെ തുടർന്നുള്ള ഫീൽഡ് വികസനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ കിംവദന്തികളോ ചിത്രീകരിക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ എതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘകാർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം ആവർത്തിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
