ദോഹ: ഖത്തറില്‍ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഖത്തര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടി. എല്ലാ വിമാനങ്ങള്‍ക്കും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടി.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഏതെങ്കിലും അപ്ഡേറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ പ്രഖ്യാപിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
