ദോഹ: ഖത്തറില്‍ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും അതോറിറ്റി ആഹ്വാനം ചെയ്തു. ഖത്തര്‍ നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ട് മെസേജുകള്‍ രാജ്യത്തെ പൊതുജനങ്ങളുടെ ഫോണുകളില്‍ എത്തി. ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടാണ് എല്ലാ ഫോണുകളിലേക്കും അടിയന്തര അലേര്‍ട്ട് അയച്ചത്.
ദേശീയ മുന്നറിയിപ്പ് സംവിധാനം സജീവമാക്കുകയും ചെയ്തു. പൊതു സുരക്ഷയുടെ ഭാഗമായി സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും, കെട്ടിടങ്ങള്‍ക്കുള്ളിലോ സുരക്ഷിതമായ സ്ഥലങ്ങളിലോ തുടരാനും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും അടയന്തര സന്ദേശത്തില്‍ പറയുന്നു.
എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവരവരുടെ വീടുകളില്‍ അല്ലെങ്കില്‍ സുരക്ഷിതമായ സ്ഥലത്ത് താമസിക്കുകയും വേണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും രണ്ടാമത്തെ അടിയന്തര മെസേജുകളില്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
