ദോഹ: ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസി. നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും എംബസിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന വാര്‍ത്തകളും ഉപദേശങ്ങളും പാലിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചു.
ഖത്തറിലെ ഇന്ത്യന്‍ എംബസി പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. എംബസിയുടെ 00974-55647502 ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 24×7 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ഏത് സംശയത്തിനും മറ്റ് വിവരങ്ങള്‍ക്കും cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
